02:58am 12 November 2026
NEWS
ലീലാ അന്തര്‍ജനം
03/12/2025  06:24 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലീലാ അന്തര്‍ജനം

ചൊവ്വര: പട്ടാമ്പി തൃക്കഴിപ്പുറത്ത് പരേതനായ പരമേശ്വരന്‍ അടീതിരിപ്പാടിന്റെ മകളും, പാലേലി മനയില്‍ പരേതനായ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെ ഭാര്യയുമായ ലീല അന്തര്‍ജനം(91) അന്തരിച്ചു. ആലുവ പ്രദേശങ്ങളിലുള്ള അക്ഷരശ്ലോക രംഗത്ത് നിറഞ്ഞുനിന്നിരുന്നു. മകന്റെ അറുപതാം പിറന്നാളിനോടനുബന്ധിച്ച് പുരവയ്ക്കുന്നതിന് ഒരു കുടുംബത്തിന് ഭൂമി ദാനം ചെയ്തു. മക്കള്‍: വാസുദേവന്‍ (റിട്ട. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് സൊസൈറ്റി), പാലേലി മോഹന്‍(റിട്ട. ജന്മഭൂമി ദിനപത്രം), ചെങ്ങഴിശ്ശേരി സന്തോഷിന്റെ ഭാര്യ ആശ, പരേതനായ മധു പാലേലി (നാടകനടന്‍). മരുമക്കള്‍: ശൈലജ, ഭദ്ര, ചങ്ങഴിശ്ശേരി സന്തോഷ്. സഹോദരങ്ങള്‍: പരമേശ്വരന്‍ നമ്പൂതിരി (റിട്ട. ഫോറസ്റ്റ് ഓഫീസര്‍), നമ്പ്യാത്തന്‍ നമ്പൂതിരി (റിട്ട. അധ്യാപകന്‍), ടി. രാമന്‍ (റിട്ട. പിഡബ്ല്യുഡി എന്‍ജിനീയര്‍, മഹാരാഷ്ട്ര), ടി. ആര്യന്‍ കണ്ണന്നൂര്‍ (നോവലിസ്റ്റ്), ശ്രീദേവി ഒപിവി, ഉമാദേവി തേവര്‍കാട്, പരേതരായ നാരായണന്‍ നമ്പൂതിരി, ഗണപതി നമ്പൂതിരി, വാസുദേവന്‍ നമ്പൂതിരി, കൃഷ്ണന്‍ നമ്പൂതിരി, സാവിത്രി അന്തര്‍ജനം, പാര്‍വതി അന്തര്‍ജനം, ദേവകി അന്തര്‍ജനം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img